ലണ്ടന്‍: നെറ്റില്‍കയറി പരതുന്നവരില്‍ അധികവും അശ്ലീല സൈറ്റുകള്‍ക്കു പിറകേ പായുന്നവരാണെന്നാണോ ധാരണ? എങ്കില്‍ ആത് തിരുത്താന്‍ സമയമായി. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത് ഫെയ്ബുക്കില്‍ സമയം ചിലവഴിക്കാനാണ്. അശ്ലീല സൈറ്റുകളടക്കമുള്ളവ അതിനു പിറകിലേ വരൂ.

ഇംഗ്ലണ്ടിലെ പ്രശസ്തമായ ഒരു കമ്പനി നടത്തിയ സര്‍വ്വേയിലാണ് ഫെയ്‌സ്ബുക്ക് കരുത്തു കാട്ടിയത്. ആകെയുള്ള ഓണ്‍ലൈന്‍ ട്രാഫിക്കിന്റെ 12.46 ശതമാനവും ഫെയ്‌സ്ബുക്കാണ് കൈയ്യടിക്കിയിരിക്കുന്നത്. അശ്ലീല സൈറ്റുകളടക്കമുള്ള എന്റര്‍ടെയ്ന്‍മെന്റ് സൈറ്റുകള്‍ ഓണ്‍ലൈന്‍ ട്രാഫിക്കിന്റെ 12.18 ശതമാനം മാത്രമേ വരൂ.

നെറ്റ് സന്ദര്‍ശകരായ എട്ടില്‍ ഒരാള്‍ ഫെയ്‌സ്ബുക്കിനാണ് പ്രാധാന്യം നല്‍കുന്നത്. ഇതാദ്യമായാണ് ഫെയ്‌സ്ബുക്ക് അശ്ലീലസൈറ്റുകളെ പിന്നിലാക്കി ഒന്നാമതെത്തിയത്. സോഷ്യല്‍ സൈറ്റുകളുടെ കാര്യത്തിലും ഫെയ്‌സ്ബുക്കാണ് ഒന്നാമത്. സോഷ്യല്‍ സൈറ്റുകളില്‍ 50 ശതമാനവും കൈയ്യടക്കിയിരിക്കുന്നത് ഫെയ്‌സ്ബുക്കാണ്.