സുഹൃത്തിന്റെ ഫോട്ടോസിന് കമന്റ് ചെയ്തത് തെറ്റിപ്പോയോ.. അതാലോചിച്ച് ഇനി ടെന്‍ഷനാവേണ്ട.  തെറ്റുകള്‍ മാറ്റാന്‍ ഇനി കമന്റ് ഡിലീറ്റ് ചെയ്യേണ്ട ആവശ്യമില്ല. കമന്റിലെ തെറ്റ് തിരുത്താനുള്ള പുതിയ സംവിധാനവുമായി ഫേസ്ബുക്ക് വരുന്നു.

കമന്റിന്റെ വലത് ഭാഗത്തായി പെന്‍സില്‍ ഐക്കണിന്റെ രൂപത്തിലാവും എഡിറ്റ് ഓപ്ഷന്‍ ഉണ്ടാവുക. കമന്റ് മുഴുവന്‍ ഡിലീറ്റ് ചെയ്യുന്നതിന് പകരമായി തെറ്റിയ ഭാഗം മാത്രം എഡിറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

Subscribe Us:

ലൈക്ക് ചെയ്തതോ കമന്റ് കിട്ടിയതോ ആയതാണ് നിങ്ങള്‍ക്ക് എഡിറ്റ് ചെയ്തതെങ്കില്‍ ആളുകള്‍ക്ക് മനസ്സിലാകാന്‍ വേണ്ടി എഡിറ്റിംഗ് ഹിസ്റ്ററിയും ഉണ്ടായിരിക്കും. അതായത് എഡിറ്റിങ്ങിന്റെ മുമ്പ് ഉണ്ടായിരുന്ന കമന്റും ആവശ്യമെങ്കില്‍ കാണാമെന്ന് ചുരുക്കം.

അടുത്ത ദിവസങ്ങളില്‍ തന്നെ പുതിയ അപ്‌ഡേഷന്‍ എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.

ഇനി ടെന്‍ഷനില്ലാതെ തോന്നിയതെല്ലാം കമന്റ് ചെയ്‌തോളൂ, ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ എഡിറ്റ് ചെയ്ത് കളയാമല്ലോ..