ലണ്ടന്‍:ടിറ്റ്വര്‍ ഉപഭോക്താക്കള്‍ക്കുളള വീഡിയോ ഷെയറിങ് ആപ്ലിക്കേഷന്‍ ഫെയ്‌സ്ബുക്ക് നിറുത്തുന്നു. ഈ ആപ്ലിക്കേഷനായി  ഇനിമുതല്‍ ട്വിറ്റര്‍ ഉപഭോക്താക്കള്‍ ശ്രമിക്കുമ്പോള്‍ ഇതൊരു തെറ്റായ മെസ്സേജാണെന്നായിരിക്കും മറുപടി ലഭിക്കുക.

Ads By Google

ഫെയ്‌സ്ബുക്കിന്റെ തുടര്‍ച്ചയായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍നെറ്റ്വര്‍ക്കിങ് സൈറ്റുകളും  മൈക്രോബ്ലോഗിങ് സൈറ്റുകളും തമ്മിലുള്ള യുദ്ധമാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷത്തിന്റെ അവസാനം തങ്ങളുടെ ഇന്‍സ്്റ്റഗ്രാം ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനരഹിതമാക്കി.

ഫെയ്‌സ്ബുക്കിന്റെ സ്വന്തം ഫോട്ടോസ് ട്വിറ്ററിന്റെ സ്വന്തം ഫോട്ടോയായി പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണിത്. ഫെയ്‌സ്ബുക്കും ടിറ്റ്വറും തമ്മിലുള്ള വളര്‍ച്ചനിരക്കിനെ കുറിച്ചുള്ള ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നില്‍.

ഇനി ഫോട്ടോയും, വീഡിയോയും കാണാനും ഉപയോഗിക്കാനും ട്വിറ്റര്‍ ഉപഭോക്താക്കള്‍ ഇന്‍സ്റ്റഗ്രാം സൈറ്റുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാകും .

ട്വിറ്റ്വര്‍ 525 മില്യണ്‍ ഡോളര്‍ ഇന്‍സ്റ്റഗ്രാം സ്വന്തമാക്കാനായി വിലപറഞ്ഞെങ്കിലും പരാജയപ്പെടുകയായിരുന്നു. ഫെയ്‌സുബുക്കുമായുള്ള ശത്രുത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍