എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്കിന്റെ ആദ്യ വനിതാ ഡയറക്ടറായി ഷെറില്‍ ചുമതലയേറ്റു
എഡിറ്റര്‍
Tuesday 26th June 2012 1:02pm

ന്യുയോര്‍ക്ക്: സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്റെ ആദ്യ വനിതാ ഡയറക്ടര്‍ ചുമതലയേറ്റു. കമ്പനിയുടെ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ (സി.ഇ.ഒ) ഷെറില്‍ സാന്‍ഡ്‌വെര്‍ഗിനെ (42) യാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.

സിലിക്കന്‍ വാലി ആസ്ഥാനത്ത് സ്ത്രീ പുരുഷ സമത്വം പാലിക്കപ്പെടുന്നില്ല എന്ന വിമര്‍ശനത്തിന് മറുപടി കൂടിയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗിന്റെ പുതിയ തീരുമാനം. 2008മുതല്‍ ഷെറില്‍ ഫേസ്ബുക്ക് കമ്പനിയിലുണ്ട്.

ഫേസ്ബുക്കില്‍ ചേരും മുന്‍പ് ഗൂഗിളില്‍ സേവനമനുഷ്ഠിച്ചിരുന്ന ഷെറില്‍, ഒരു സേര്‍ച്ച് അഡ്വര്‍ടൈസിംഗ് ഡിവിഷന്‍ രൂപീകരിച്ച് പേരെടുത്തിരുന്നു. ഗൂഗിളിലെ ഏറ്റവും ലാഭകരമായ വിഭാഗമാണിതിപ്പോള്‍.

സക്കര്‍ബര്‍ഗ് ഉള്‍പ്പെടെ ഏട്ടുപേരാണ് ഫേസ്ബുക്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ജെയിംസ് ഡബ്ലൂ. ബ്രയര്‍, മാര്‍ക് ആന്‍ഡ്രസ്സന്‍, പീറ്റര്‍ തിയല്‍, ഡൊണാള്‍ഡ് ഇ. ഗ്രഹാം, റീഡ് ഹാസ്റ്റിംഗ്, എര്‍ക്‌സിന്‍ ബൗള്‍സ് എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍.

Advertisement