ന്യൂയോര്‍ക്ക്: ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള ‘ശീതസമര’ ത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വാര്‍ത്തകളേ അല്ലാതായി മാറിയിരിക്കുന്നു. കൊടുത്തും വാങ്ങിയും അവര്‍ 2010ലെ ടെക്‌നോളജിരംഗത്തെ അവിസമരണീയമാക്കി. എങ്കിലും മല്‍സരത്തില്‍ ഒരല്‍പ്പം മുന്നില്‍ നില്‍ക്കുന്നത് ഫെയ്‌സ്ബുക്കാണെന്നാണ് സൂചന.

പോയവര്‍ഷത്തില്‍ അമേരിക്കയില്‍ ഏറ്റവുമധികം സന്ദര്‍ശകരെ നേടിയ വെബ്‌സൈറ്റ് ഫേയ്‌സ്ബുക്കാണെന്നാണ് റിപ്പോര്‍ട്ട്. 2010ല്‍ ഗുഗിളിനേക്കാള്‍ 8.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫെയ്‌സ്ബുക്കിനുണ്ടായത്. ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റെന്ന ബഹുമതി 2008ലും 09ലും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു.