ഉപഭോക്താക്കളെ ഫേസ്ബുക്ക് കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് അഡിക്ടുകള്‍ക്ക് പനിപിടിക്കുന്ന ഒരു വാര്‍ത്തയാണ് ഫേസ്ബുക്കില്‍ നിന്നും ഉള്ളത്. ഫെയ്‌സ്ബുക്ക് അതിന്റെ മെസ്സേജിംഗ് സംവിധാനം കൂടുതല്‍ വിപുലമാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ സ്വന്തം ‘ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍’ പുറത്തിറങ്ങിയിരിക്കുന്നു.

www.facebook.com ല്‍ കയറാതെ തന്നെ ചാറ്റും ഫേസ്ബുക്ക് നോട്ടിഫിക്കേഷനും ന്യൂസ് ഫീഡുമെല്ലാം ഡെസ്‌ക്‌ടോപ്പില്‍ തന്നെ ചെറിയ വിന്‍ഡോയില്‍ കാണിച്ചു തരുന്നുവെന്നതാണ് ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രദ്ധിക്കുക, വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാത്രമുള്ള മെസ്സെഞ്ചര്‍ ആണ് ആദ്യഘട്ടത്തില്‍ ഫെയ്‌സ്ബുക്ക് പുറത്തിറക്കിയിരിക്കുന്നത്. Windows XP, Windows Vista, Mac തുടങ്ങിയ മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്കുള്ള മെസ്സഞ്ചര്‍ ആപ്ലിക്കേഷനുകള്‍ ഉടന്‍ അവതരിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ തന്നെ ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ പരീക്ഷിച്ചു വരികയായിരുന്നു. അപ്ലിക്കേഷന്‍ ഔദ്യോഗികമായി പുറത്തു വിടുന്നതിനു മുമ്പ് ഒരു ഇസ്രയേലി ടെക്കിയുടെ ബ്ലോഗിലൂടെ ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിന്റെ ഡൗണ്‍ലോഡ് ലിങ്ക് ലീക്കായിരുന്നു. അതിനുശേഷം ഇപ്പോഴാണ് ഫെയ്‌സ്ബുക്ക് മെസ്സെഞ്ചര്‍ ഔദ്യോഗികമായി പുറത്തുവിടുന്നത്.

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ മെസ്സഞ്ചര്‍ ‘ഡൗണ്‍ലോഡ്’ ബട്ടണ്‍ വന്നിട്ടില്ലെങ്കില്‍ വിഷമിക്കേണ്ട, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് കവറില്‍ ഡൗണ്‍ലോഡ് ലിങ്ക് പ്രത്യക്ഷപ്പെടും.

Malayalam news

Kerala news in English