ന്യൂയോര്‍ക്ക്: ആന്‍ഡ്രോയിഡ് ആപ്പില്‍ കൂടുതല്‍ സുന്ദരനായി എത്താനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്. ഏപ്രില്‍ നാലിന് ഫേസ്ബുക്കിന്റെ നവീനമായ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ എത്തുമെന്നാണ് അറിയുന്നത്.

Ads By Google

പുതിയ വേര്‍ഷന്റെ അവതരണത്തിനായി ഏപ്രില്‍ നാലിന് പ്രമുഖരായ മാധ്യമപ്രവര്‍ത്തകരേയും ഫേസ്ബുക്ക് ക്ഷണിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് വെച്ചാണ് ചടങ്ങ് നടക്കുക.

എന്തൊക്കെ പരിഷ്‌കാരണങ്ങളാണ് ഫേസ്ബുക്കിന് ഉണ്ടാവുക എന്നതിനെ കുറിച്ച് യാതൊരു സൂചനയും കമ്പനി നല്‍കിയിട്ടില്ല. അടുത്ത കാലത്തായി ഉയര്‍ന്ന് കേള്‍ക്കുന്ന ഫേസ്ബുക്ക് ഫോണിന്റെ അവതരണം ചടങ്ങില്‍ ഉണ്ടാകുമോ എന്നാണ് ടെക്കി നിരീക്ഷകര്‍ കാത്തിരിക്കുന്നത്.

കാര്യമെന്തായാലും ഇപ്പോള്‍ ടെക് ലോകം മുഴുവന്‍ കാത്തിരിക്കുകയാണ് ഏപ്രില്‍ നാലിനായി. ഒരുപക്ഷേ, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ലോകത്തെ മറ്റെന്തെങ്കിലും വഴിത്തിരിവാകുമോ ഇനി വരാനിരിക്കുന്നതെന്നറിയാന്‍.