ലണ്ടന്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വീണ്ടും വിവാദത്തില്‍. ഫേസ്ബുക്ക് ഉപയോക്താക്കളായ 100 മില്യണിലധികം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തായതാണ് തിരിച്ചടിയായിരിക്കുന്നത്.

ഓണ്‍ലൈന്‍ സുരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന റോന്‍ ബോള്‍സ് എന്നയാളാണ് ഫേസ്ബുക്കിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. വിവരങ്ങള്‍ ഇപ്പോള്‍ നെറ്റില്‍ ലഭ്യമായിട്ടുണ്ട്. ഉപയോക്താക്കളുടെ പേരും ഐ ഡി നമ്പറും ചോര്‍ന്നിട്ടുണ്ട്.

എന്നാല്‍ ഇതിനെതിരേ ഫേസ്ബുക്ക് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ സമ്മതത്തോടെ വെളിപ്പെടുത്തിയ വിശദാംശങ്ങളാണ് പുറത്തായതെന്ന് ഫേസ്ബുക്ക അറിയിച്ചു. ഫേസ്ബുക്ക ഉപയോഗിക്കുന്നവരുടെ എണ്ണം 500 മില്യണായി ഉയര്‍ന്നിരുന്നു.