എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്കിന് പുതിയ ലൈക്ക് ബട്ടണ്‍: തമ്പ്‌സ് അപ് ഒഴിവാക്കുന്നു
എഡിറ്റര്‍
Thursday 7th November 2013 4:08pm

f-like

വാഷിങ്ടണ്‍: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്ക് പുതിയ ലൈക്ക് ബട്ടണ് രൂപം നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴത്തെ തമ്പ്‌സ് അപ് ചിഹ്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയാണത്രേ.

പുതിയ ചിഹ്നം ഫെയ്‌സ്ബുക്കിന്റെ അടയാളമായ എഫ്‌ ( f ) രൂപം മാറിയാണ് പുതിയ ലൈക്ക് ബട്ടണ്‍ രൂപമെടുത്തിരിക്കുന്നത്. കൂടുതല്‍ വലിയ മാറ്റര്‍ ഷെയര്‍ ചെയ്യാന്‍ ഇത് സഹായകമാകുമെന്ന് ഫെയ്‌സ്ബുക്കിലെ സോഫ്റ്റ്  വെയര്‍ എന്‍ജിനീയര്‍ റേ ഹെ അവകാശപ്പെടുന്നു.

പുതിയ ലോഗോ കടുത്ത നീല നിറത്തിലാണെന്ന് അറിയുന്നു. ഫോണ്ടിലും മാറ്റമുണ്ട്.

വെബ്‌സൈറ്റില്‍ ലൈക്കും ഷെയറും ഒരുമിച്ച് നല്‍കുന്ന ഓപ്ഷനും ലഭ്യമാക്കും.

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പുതിയ ഓപ്ഷന്‍സ് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ചില വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ തന്നെ ലൈക്കും ഷെയറും ഒരുമിച്ച് നല്‍കുന്ന ബട്ടണുകള്‍ ഉപയോഗിക്കുന്നുണ്ട്.

Advertisement