എഡിറ്റര്‍
എഡിറ്റര്‍
ഗിഫ്റ്റുകളും ഇനി ഫേസ്ബുക്കിലൂടെ……
എഡിറ്റര്‍
Friday 28th September 2012 4:17pm

പുതിയ സേവനവുമായി ഫേസ്ബുക്ക് രംഗത്ത്.  ഫേസ്ബുക്കിലൂടെ പരസ്പരം സമ്മാനങ്ങള്‍ കൈമാറാം.

Ads By Google

ചോക്‌ലേറ്റുകള്‍, കോഫി, ചെരുപ്പുകള്‍ തുടങ്ങിയ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ട സമ്മാനങ്ങള്‍ ഫേസ്ബുക്കിലൂടെ നല്‍കാം. ഇന്നലെയാണ് ഫേസ്ബുക്ക് ഈ പരിപാടിക്ക് തുടക്കമിട്ടത്. അമേരിക്കയിലെ ഒരുവിഭാഗം ഫേസ്ബുക്ക് ഉപയോക്താക്കളാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. അടുത്ത മാസങ്ങളിലായി കൂടുതല്‍ പേര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

ഉപയോക്താക്കള്‍ അവരുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ പേജില്‍ ‘ഗിഫ്റ്റ്’ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമ്മുടെ പേജിന്റെ വലത്തേഭാഗത്ത് സുഹൃത്തിന്റെ ബര്‍ത്ത് ഡേ, വിവാഹവാര്‍ഷികം തുടങ്ങി  അവരുടെ ജീവിതത്തിലെ പ്രധാനദിനങ്ങള്‍ കാണും.അവിടെ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സമ്മാനങ്ങളുടെ ലിസ്റ്റ് കാണാം.നമ്മള്‍ കൊടുക്കാനുദ്ദേശിക്കുന്ന സമ്മാനത്തിന്റെ മുകളില്‍ ക്ലിക്ക് ചെയ്യുക.

സാന്‍ഫ്രാന്‍സിസ്‌കോയിലെ 16 പേര്‍ ചേര്‍ന്ന് തുടങ്ങിയ അക്യുസിഷന്‍ ഓഫ് കര്‍മ്മ കമ്പനിയുടെ ഫലമാണ് ഫേസ്ബുക്ക് ഗിഫ്റ്റ് പദ്ധതി. ആന്‍ഡ്രോയിഡ് മൊബൈലിലും ഈ സൗകര്യം ലഭ്യമാണ്.

Advertisement