വാഷിഗ്ടണ്‍: ഐ ഫോണിനും ആന്‍ഡ്രോയിഡിനും വേണ്ടി ഫേസ്ബുക്ക് മൊബൈല്‍ മെസ്സേജിംഗ് സേവന സോഫ്റ്റ് വെയര്‍ അവതരിപ്പിച്ചു. ഫേസ്ബുക്ക് മെസ്സഞ്ചറിലൂടെ ഫേസ്ബുക്ക് സുഹൃത്തുകള്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനും മറ്റുള്ളവരുടെ മൊബൈല്‍ കോണ്‍ടാക്റ്റ് ലിസ്റ്റിലേക്ക് ബന്ധപ്പെടാനും സാധിക്കും.

ഫേസ്ബുക്ക് മെസ്സഞ്ചറിലൂടെ എളുപ്പത്തില്‍ ഗ്രൂപ്പ് തുടങ്ങാനും ഒറ്റ ടച്ചില്‍ നിരവധി പേര്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനും സാധിക്കും. ടെക്സ്റ്റ് മെസ്സേജുകള്‍, ഇന്‍സ്റ്റാന്റ് മെസ്സേജുകള്‍, ഇ-മെയിലുകള്‍ എന്നിവ ഈ സേവനത്തിലൂടെ കൈമാറാനാകും.

ചിത്രങ്ങള്‍ കൈമാറാനും, മെസ്സഞ്ചറില്‍ സ്ഥലം ചേര്‍ക്കുകയാണെങ്കില്‍ സന്ദേശം സ്വീകരിക്കുന്ന ആള്‍ക്ക് മാപ് വഴി സന്ദേശമയക്കുന്നയാളെ കണ്ടെത്താനാവുമെന്ന പ്രത്യേകതയും ഇതിനുണ്ടെന്ന് ഫേസ്ബുക്ക് എഞ്ചിനീയര്‍ ലുസി സാങ് പറയുന്നു.