എഡിറ്റര്‍
എഡിറ്റര്‍
ഗ്രാഫ് സേര്‍ച്ച് എഞ്ചിനുമായി ഫേസ്ബുക്ക്
എഡിറ്റര്‍
Wednesday 16th January 2013 10:20am

വാഷിങ്ടണ്‍: സോഷ്യല്‍നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റായ ഫേസ്ബുക്ക് പുതിയ സേര്‍ച്ച് എഞ്ചിന്‍ പുറത്തിറക്കി. ‘ഗ്രാഫ് സേര്‍ച്ച്’ എന്ന പേരിലാണ് ഫേസ്ബുക്ക് തങ്ങളുടെ പുതിയ സേര്‍ച്ച് എഞ്ചിന്‍ പുറത്തിറക്കിയത്.

Ads By Google

ഇംഗ്ലീഷില്‍ ഉപയോക്താവിന്റെ ലളിതമായ ചാദ്യങ്ങള്‍ക്ക് ഗ്രാഫ് സേര്‍ച്ച് സമ്പൂര്‍ണ വിവരങ്ങള്‍ നല്‍കും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഗ്രാഫ് സേര്‍ച്ച് ലോകത്തിന് പരിചയപ്പെടുത്തിയത്.

ഹോംപേജിന്റെ മുകള്‍ഭാഗത്ത് ഇടതുവശത്തായി വലുപ്പമേറിയ നിലയില്‍ ആയിരിക്കും ഗ്രാഫ് സേര്‍ച്ച് ബാര്‍. സേര്‍ച്ച് ബോക്‌സില്‍ നല്‍കുന്ന ചോദ്യത്തിന് ഫേസ്ബുക്കിന് മറുപടി നല്‍കാന്‍ ഇല്ലെങ്കില്‍ ഉപയോക്താവിനെ മൈക്രോസോഫ്റ്റിന്റെ ബിംഗ് സേര്‍ച്ച് എഞ്ചിനില്‍ എത്തിക്കും.

കുറേ നാളുകളായി ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് വളരെ പരിമിതമായ മറുപടി മാത്രമാണ് സേര്‍ച്ചില്‍ നിന്നു ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ സംവിധാനം ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഗ്രാഫ് സേര്‍ച്ച് ലോകത്തിന് പരിചയപ്പെടുത്തിയ ചടങ്ങില്‍ സുക്കര്‍ബര്‍ഗ് പറഞ്ഞു.

ഫേസ്ബുക്കിലെ മുഴുവന്‍ അംഗങ്ങളെയും ഉപയോക്താക്കള്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകളും കാര്യക്ഷമമായി കൂട്ടിയിണക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.

Advertisement