എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്ക് ഓപെറെയെ വാങ്ങുന്നു
എഡിറ്റര്‍
Wednesday 30th May 2012 10:37am

ഒസ്‌ലോ: ചൊവ്വാഴ്ച ഓഹരി വിപണിയിലെ താരമായിരുന്നു ഓപെറ സോഫ്റ്റ്‌വെയര്‍. കമ്പനിയുടെ ഷെയറുകള്‍ 20% വര്‍ധിക്കുകയും ചെയ്തു. ഓപെറയെ ഫെയ്‌സ്ബുക്ക് വാങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്ത പരന്നതാണ് നേട്ടമായത്.

അതെ, ഒപെറയെ സ്വന്തമാക്കാന്‍ ഫെയ്‌സ്ബുക്ക് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. 1 ബില്യണ്‍ ഡോളറാണ് ഓപെറയ്ക്ക് ഫെയ്‌സ്ബുക്ക് നല്‍കുന്ന വില.

മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് ഫോണ്‍, പി.ഡി.എ തുടങ്ങിയ മൊബൈല്‍ ഉപകരണങ്ങളില്‍ ഓപെറ മികച്ച സോഫ്റ്റ്‌വെയര്‍ എന്ന പേര് സ്വന്തമാണെങ്കിലും പേഴ്‌സണല്‍ കംപ്യൂട്ടറുകളില്‍ ആധിപത്യമുറപ്പിക്കാന്‍ ഓപെറയ്ക്കു ഇനിയുമായിട്ടില്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് ഫോണ്‍, പി.ഡി.എ തുടങ്ങിയ മൊബൈല്‍ ഉപകരണങ്ങളില്‍ ഓപെറയ്ക്കാണ് ആധിപത്യം. ഇതുമുതലെടുക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യവും.

ലോകത്തെമ്പാടുമായി ഓപെറ മിനി ബ്രൗസറിനു 17 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വന്തം ബ്രൗസര്‍ എന്ന പ്ലാറ്റ്‌ഫോമില്‍ ഫെയ്‌സ്ബുക്കിന്റെ വേഗത കൂട്ടാനാണ് സുക്കര്‍ബര്‍ഗിന്റെ ലക്ഷ്യം. സ്വന്തം ബ്രൗസറിനായി പല വഴികള്‍ ആലോചിച്ചെങ്കിലും ഏറ്റവുമൊടുവില്‍ ഓപെറയിലാണ് ഫെയ്‌സ്ബുക്ക് എത്തിനില്‍ക്കുന്നത്. നിരവധി സവിശേഷതകളുള്ള ഓപെറ, ഫെയ്‌സ്ബുക്കിനു ഏറ്റവും അനുയോജ്യമായ ബ്രൗസറാണ്. അതുകൊണ്ടു തന്നെ ഓപെറയുടെ വില ആയിരം കോടിയില്‍ നിന്നു 1200 കോടി വരെ ഉയര്‍ത്താന്‍ ഫേസ്ബുക്ക് തയാറായേക്കും.

അതിനിടെ ഫെയ്‌സ്ബുക്ക് ഒപേറയെ സ്വന്തമാക്കുന്നതില്‍ ഓപെറയുടെ സ്ഥാപകനും മുഖ്യ ഓഹരി ഉടമയുമായ ജോണ്‍ എസ് വോണ്‍ തെച്ച്‌നെറിന് വലിയ താല്‍പര്യമില്ലെന്നാണറിയുന്നത്. കമ്പനിയെ സ്വന്തംനിലയില്‍ വളര്‍ത്താനാണ് തെച്ച്‌നെറിന്റെ ശ്രമം. അടുത്ത വര്‍ഷത്തോടെ 50 കോടി ഉപയോക്താക്കളെയാണ് ഓപെറ ലക്ഷ്യമിടുന്നത്. ഫെയ്‌സ്ബുക്ക് പറഞ്ഞ വിലയിലും തെച്ച്‌നറിന് യോജിപ്പില്ലെന്നാണറിയുന്നത്. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്യാന്‍ കഴിഞ്ഞാല്‍ ഈ കാല്‍വെപ്പ് ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.

Advertisement