ന്യൂദല്‍ഹി: ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്ക് ഇനി എട്ട് ഇന്ത്യന്‍ഭാഷകളില്‍ ഉപയോഗിക്കാം. മൊബൈല്‍ ഫോണുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ സൗകര്യം കൈക്കുമ്പിളില്‍ എത്തും.

ഹിന്ദി, ഗുജറാത്തി, തമിഴ്, മലയാളം, കന്നഡ, പഞ്ചാബി, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാവുക. ഇവ കൂടാതെ മലായ്, വിയറ്റ്‌നാമീസ് ഭാഷകളിലും മൊബൈലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാകും. മൊബൈലില്‍ ഇപ്പോള്‍ ഇംഗ്ലീഷില്‍ മാത്രമേ ഫെയ്‌സ്ബുക്ക് ലഭ്യമാകുകയുള്ളൂ.

ഫെയ്‌സ്ബുക്കിന് വേഗത്തില്‍ വളര്‍ച്ചയുണ്ടാകുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ അഞ്ചുകോടിയിലധികം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്.

35 കോടിയാളുകള്‍ മാബൈല്‍ ഫോണ്‍ വഴിയാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്.

Malayalam News

Kerala News in English