എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്കെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Monday 28th May 2012 4:15pm

ഗൂഗിളിന് പിന്നാലെ ഫെയ്‌സ്ബുക്കും ഹാഡ് വെയര്‍ രംഗത്തേക്ക് തിരിയുന്നതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് പത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫെയ്‌സ്ബുക്ക് അടുത്തവര്‍ഷത്തോടെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിനുവേണ്ടി അപ്പിളില്‍ പ്രവൃത്തി പരിചയമുള്ള ഒരു ഡസനോളം സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരെയും ഐ. ഫോണ്‍, ഐ പാഡ് മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹാര്‍ഡ്‌വെയര്‍ എഞ്ചിനിയര്‍മാരെയും ഫെയ്‌സ്ബുക്ക് വാടകയ്‌ക്കെടുത്തതായാണ് വിവരം.

ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ആപ്പില്‍ ഐ. ഫോണിലെ ഒരു എഞ്ചിനിയര്‍ അറിയിച്ചു. സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും, സാങ്കേതിക വിശദാംശങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചതായും അദ്ദേഹം പറഞ്ഞു.

ഒരു ഐ ഫോണ്‍ നിര്‍മ്മിച്ചെടുക്കുന്നതിനായുള്ള ഫെയ്‌സ്ബുക്കിന്റെ മൂന്നാമത്തെ ശ്രമമാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2010 ഫെയ്‌സ്ബുക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിപണി തുടങ്ങാന്‍ പദ്ധതിയിടുന്നതായി ടെക്ക്ക്രഞ്ച് എന്ന ബ്ലോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനുള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ ഫെയ്‌സ്ബുക്ക് ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു.

എച്ച്.ടി.സിയുമായി യോജിച്ച് ഫെയ്‌സ്ബുക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തിറങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ നടപടികള്‍ പുരോഗമിക്കുന്നതായും പറയുന്നു.

ഏതായാലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ശരിവയ്ക്കാനോ, നിഷേധിക്കാനോ ഫെയ്‌സ്ബുക്ക് ഇതുവരെ തയ്യാറായിട്ടില്ല.

Advertisement