മുംബൈ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വിമര്‍ശിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയതതിന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഗ്രൂപ്പായ ഫേയ്‌സ്ബുക്ക് വെട്ടിലായി. ഇതില്‍ പ്രതിഷേധിച്ച് അമിതാബ് താക്കൂര്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഫേയ്‌സ്ബുക്കിനെതിരേ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഫേയ്‌സ്ബുക്കിലെ ചര്‍ച്ചാവേദിയിലാണ് ഗാന്ധിജിയെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന പോസ്റ്റ് ചെയ്തത്. ‘ഞാന്‍ ഗാന്ധിയെ വെറുക്കുന്നു’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.