എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കക്ക് വേണ്ടി ഫേസ്ബുക്കും, മൈക്രോസോഫ്റ്റും കൈമാറിയത് ലക്ഷകണക്കിന് അക്കൗണ്ട് വിവരങ്ങള്‍
എഡിറ്റര്‍
Sunday 16th June 2013 12:19pm

microsoft-and-facebook

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിനായി ഫേസ്ബുക്കും, മൈക്രോസോഫ്റ്റും കൈമാറിയ വിവരങ്ങള്‍ പുറത്ത് വിട്ടു.

ഇന്റര്‍നെറ്റ്  ഉപയോക്താക്കളില്‍ നിന്ന് പോലും വിവരങ്ങള്‍ ചോര്‍ത്തുന്ന അമേരിക്കയുടെ ‘പ്രിസം’ പദ്ധതിയുടെ ഭാഗമായി കൈമാറിയ വിവരങ്ങളാണ് ഫേസ്ബുക്കും, മൈക്രോസോഫ്റ്റും പുറത്ത് വിട്ടത്.

Ads By Google

ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട്  7000 അപേക്ഷകളാണ് മൈക്രോസോഫ്റ്റിന് ലഭിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് ഫേസ്ബുക്കിന് ലഭിച്ചതാകട്ടെ 10000 അപേക്ഷകളും.  ഫേസ്ബുക്കാണ് ആദ്യം തങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തിന് നല്‍കിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുക്കൂട്ടരും ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറിയത്.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി രാജ്യത്തിനകത്തും, പുറത്തുമുള്ള ലക്ഷകണക്കിന് ആളുകളുടെ വിവരങ്ങളും, ടെലിഫോണ്‍ സംഭാഷണങ്ങളും,  ഇന്റര്‍നെറ്റ് സംഭാഷണവും പ്രിസം പദ്ധതിയുടെ ഭാഗമായി വര്‍ഷങ്ങളായി ചോര്‍ത്തി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗൂഗിള്‍, ഫേസ്ബുക്, യാഹൂ, മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങിയവരില്‍ നിന്നും വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ബ്രിട്ടനിലെയും അമേരിക്കയിലെയും പ്രമുഖ പത്രങ്ങള്‍  ഇതിനകം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയതോടെ ഇന്റര്‍നെറ്റ് കമ്പനികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട വിശ്വസ്യത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഏജന്‍സിക്ക് കൈമാറിയ  വിവരങ്ങള്‍ തിരികെ ചോദിച്ചു വെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ അധികാര സമയത്താണ് പ്രിസം പദ്ധതിക്ക് തുടക്കം കുറിച്ചത്.  പിന്നീട് വന്ന ഒബാമ സര്‍ക്കാര്‍ 2012 ല്‍ ഈ നിയമം പുതുക്കുകയായിരുന്നു.

Advertisement