ലണ്ടന്‍ : ഓണ്‍ലൈന്‍ വാതുവെപ്പുമായി പുതിയ ഫേസ്ബുക്ക് ആപ്. ഫേസ്ബുക്കിലെ ബിങ്കോ ഫ്രണ്ട്‌സി (Bingo Friendzy) എന്ന ആപ്സിലാണ് യഥാര്‍ത്ഥ വാതുവെപ്പ് നടക്കുന്നത്.

Ads By Google

മത്സരത്തില്‍ വിജയിച്ചാല്‍ മത്സരാര്‍ത്ഥികള്‍ക്ക് പണം ലഭിക്കുമെന്നതാണ്‌ എന്നതാണ് പുതിയ ആപ്‌സിന്റെ പ്രത്യേകത.

ബ്രിട്ടീഷ് ഓണ്‍ലൈന്‍ ചൂതാട്ടക്കമ്പനിയായ ഗെയിംസെസ് ആണ് പുതിയ ആപ്‌സിന്റെ പുറകില്‍.

എന്നാല്‍ ബ്രിട്ടനിലുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മാത്രമാണ് പുതിയ ആപ് ലഭ്യമാകുകയുള്ളൂ. 18 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ഈ ആപ്‌സ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
അതേസമയം, പുതിയ ആപ്‌സിനെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.