Categories

ജിമെയിലിനെ കൊല്ലാന്‍ വരുന്നു ഫെയ്‌സ്ബുക്ക് ഇമെയില്‍

ന്യൂയോര്‍ക്ക്: ലോകം കാത്തിരിക്കുന്ന ആ വാര്‍ത്താസമ്മേളനത്തിന് ഇനി ഒരു ദിവസം മാത്രം. ഫേസ് ബുക്കും മെയില്‍ സര്‍വ്വീസ് തുടങ്ങുന്നു. തിങ്കളാഴ്ച്ച അതിന്റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനായി മാധ്യമങ്ങള്‍ക്കെല്ലാം ഫേസ് ബുക്ക് പത്രസമ്മേളനത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്ത് നല്‍കി കഴിഞ്ഞു.

പ്രോജക്റ്റ് ടൈറ്റാന്‍ എന്നാണ് ഈ പ്രോജക്റ്റിന് ഫേസ് ബുക്ക് പേരിട്ടിരിക്കുന്നത്. എന്നാല്‍ ഇതും പരമരരഹസ്യമാക്കി വച്ചതായിരുന്നു ഫേസ് ബുക്ക്. എന്നാല്‍ കഴിഞ്ഞ ദിവസം ഗൂഗിള്‍ നടത്തിയ പ്രഖ്യാപനമാണ് ഫെയ്‌സ്ബുക്ക് അധികൃതരെ പ്രകോപിപ്പിച്ചതെന്ന് തോന്നുന്നു. ജിമെയിലിന്റെ കോണ്‍ട്രാക്ട് ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഇനി അനുവദിക്കില്ലെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.
പൂര്‍ണരൂപത്തില്‍ വെബ് അധിഷ്ഠിതമായ ഇമെയില്‍ സംവിധാനത്തിനാണ് ഫെയ്‌സ്ബുക്ക് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. മൈക്രോസോഫ്റ്റിന്റെ വെബ് ആപ്ലിക്കേഷനുകള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാകണം അതെന്നും കരുതുന്നു.

500 മില്ല്യന്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ തന്നെ സ്വന്തമായുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫേസ് ബുക്കിന്റെ പുതിയ തീരുമാനം അതീവ ഗൗരവത്തോടെയാണ് ഗൂഗിള്‍ കാണുന്നത്. അമേരിക്കയില്‍ ഇപ്പോള്‍ തന്നെ ഇന്റെര്‍നെറ്റ് ഉപഭോക്താക്കള്‍ ഗൂഗിളിനേക്കാളും യാഹുവിനേക്കാളും സമയം ചിലവഴിക്കുന്നത് ഫേസ് ബുക്കിലാണ്. ഫെയ്‌സ്ബുക്കിന്റെ ഇമെയില്‍ സംവിധാനം ആശയവിനിമയത്തിന്റെ ലോകത്ത് നാഴികകല്ലായി മാറും. ഏതായാലും ഫെയ്‌സ്ബുക്ക് ഇമെയില്‍ തുടങ്ങിയാല്‍ ഗൂഗിളും ഫെയ്‌സ്ബുക്കും തമ്മിലുള്ള മത്സരത്തിന്റെ ഒരു പുത്തന്‍ യുഗമായിരിക്കും ഇനി വരാന്‍ പോകുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.