സന്‍ഫ്രാന്‍സിസ്‌കോ: നിലവില്‍വന്ന് ആറുവര്‍ഷമായപ്പോഴേക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ രജിസറ്റര്‍ ചെയ്ത ആളുകളുടെ എണ്ണം 500 മില്യണ്‍ കവിഞ്ഞു. ഇതോടെ ഇന്റര്‍നെറ്റ് രംഗത്തെ അതികായരായ ഗൂഗിളിനും യാഹുവിനുമൊക്കെ ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ ഫേസ്ബുക്കിന് സാധിച്ചിട്ടുണ്ട്.

2004 ലായിരുന്നു ഫേസ്ബുക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഹാവാര്‍ഡ് സര്‍വ്വകലാശാലയിലെ ബിരുദധാരികള്‍ക്ക് പരസ്പരം ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിലാണ് ഫേസ്ബുക്ക് തുടങ്ങിയത്. ആദ്യ 100 മില്യണ്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എടുത്തത് മൂന്നുവര്‍ഷമാണെങ്കില്‍ വെറും 225 ദിവസത്തിനുള്ളിലാണ് അടുത്ത 100 മില്യണ്‍ ആളുകള്‍ ഫേസ്ബുക്കില്‍ രജിസ്റ്റര്‍ ചെയ്തത്.