എളുപ്പത്തില്‍ കോടിക്കണക്കിനാളുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ സോഷ്യല്‍ നെറ്റ് വര്‍ക്കാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിനായി ദിവസത്തില്‍ മണിക്കൂറുകളാണ് ഓരോരുത്തരം ചിലവാക്കുന്നത്. ഇതിനെ കവച്ചുവയ്ക്കാന്‍ കഴിഞ്ഞ മറ്റൊരു സൗഹൃദ സദസ് ലോകത്തില്ല. എന്നാല്‍ സൗഹൃദം പോലെ തന്നെ തട്ടിപ്പിന്റെയും വലിയൊരു വേദിയാണിത്.

രാജ്യത്ത് ഫെയ്‌സ്ബുക്ക് ക്രൈമുകള്‍ കൂടി വരുന്നതായി സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തട്ടിപ്പ്, ചീത്തവിളി, അശ്ലീലം സന്ദേശമയക്കല്‍ തുടങ്ങിയാണ് പ്രധാനമായും ഫെയ്‌സ്ബുക്ക് ക്രൈമുകളില്‍പെടുന്നത്.

നിസാരമായ കുറ്റകൃത്യങ്ങളായി ഇവയെ കാണാനാകില്ല. നിസാരമായ തള്ളിക്കളയാവുന്ന തെറിവിളികള്‍ മുതല്‍ പെണ്‍വാണിഭം വരെ ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ നടത്തുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. കംപ്യൂട്ടറിനുള്ളില്‍ ചില മാല്‍വെയറുകള്‍ ( തട്ടിപ്പിനടത്താനുപയോഗിക്കുന്ന സോഫ്റ്റ് വെയര്‍) കടത്തിവെട്ടി ക്രഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ വരെ മോഷ്ടിക്കാനും ഈ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നുണ്ട്.

നിങ്ങളുടെ ബലഹീനതകളെ ഉപയോഗിച്ചാണ് ഇത്തരം സൈറ്റുകളിലൂടെ തട്ടിപ്പുനടത്തുന്നവര്‍ പ്രവര്‍ത്തിക്കുകയെന്നാണ് ഗ്ലോബല്‍ ഡിജിറ്റല്‍ സെക്യൂരിറ്റി ഫേമിന്റെ ഡയറക്ടര്‍ ലിനെറ്റ് ഓവന്‍സ് പറയുന്നു. മറ്റുള്ളവരെ കണ്ണുമടച്ച് വിശ്വസിക്കുന്ന നമ്മുടെ സ്വഭാവമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.