എഡിറ്റര്‍
എഡിറ്റര്‍
വ്യാജന്മാര്‍ക്കെതിരെ ഫേസ്ബുക്ക് മെയില്‍
എഡിറ്റര്‍
Saturday 11th August 2012 1:01pm

ന്യൂയോര്‍ക്ക് : വ്യാജന്മാരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഫേസ്ബുക്കില്‍ പുതിയ ഇ-മെയില്‍ അക്കൗണ്ട്!

phish@fb.com എന്ന പേരിട്ട മെയില്‍ ഐഡിയില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാം. ഫേസ്ബുക്കില്‍ നിന്നുമെന്ന പേരില്‍ വരുന്ന വ്യാജ മെസ്സേജുകളെ കുറിച്ചുള്ള പരാതികളും ഇനിമുതല്‍ പുതിയ മെയിലില്‍ അയക്കാം.

Ads By Google

ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിരവധി വ്യാജ കമ്പനികളെ കുറിച്ചുള്ള ലിങ്കുകള്‍ സജീവമായതിനെത്തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ പുതിയ നടപടി.

 

ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്ന പരാതികള്‍ സുരക്ഷാ വിഭാഗത്തെ അറിയിക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. തുടര്‍ച്ചയായി പരാതികള്‍ ലഭിക്കുന്ന കമ്പനികളെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

പുതിയ നടപടിയോടെ വ്യാജ ലിങ്കുകളും മറ്റും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് തടയാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Advertisement