എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്ക് വ്യാജ ‘ലൈക്കു’കള്‍ നീക്കം ചെയ്യുന്നു
എഡിറ്റര്‍
Saturday 1st September 2012 11:19am

സാന്‍ ഫ്രാന്‍സിസ്‌കോ: വ്യാജ’ലൈക്കു’കള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കില്‍ പുതിയ സംവിധാനം വരുന്നു.

‘ ഫേസ്ബുക്കിന്റെ ചട്ടങ്ങള്‍ ലംഘിച്ച് നേടുന്ന ലൈക്കുകള്‍ പേജുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഞങ്ങള്‍ വ്യാപിപ്പിച്ചു.’ ഫേസ്ബുക്ക് സുരക്ഷാ ടീം ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

Ads By Google
പുതുതായി വികസിപ്പിച്ച ഓട്ടോമാറ്റിക് സംവിധാനം വൈയറസുകളും കോംപ്രമൈസ്ഡ് അക്കൗണ്ട്‌സുകളും മറ്റും വഴി ലഭിക്കുന്ന ലൈക്കുകള്‍ നീക്കം ചെയ്യും. വ്യാജ ലൈക്കുകള്‍ നീക്കം ചെയ്താല്‍ എല്ലാ പേജിലേയും ഒരു ശതമാനത്തില്‍ കുറയാതെയുള്ള ലൈക്ക് കുറയുമെന്നാണ്‌ ഫേസ്ബുക്ക് പറയുന്നത്.

തങ്ങള്‍ക്കിഷ്ടപ്പെട്ട പേജുകളും പോസ്റ്റുകളും മറ്റും ലൈക്ക് ചെയ്യാന്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ വ്യാജ ലൈക്കുകള്‍ വരാനുള്ള സാധ്യതയും ഈ സംവിധാനത്തിലുണ്ടായിരുന്നു. ഈ സാധ്യതയാണ് ഇപ്പോള്‍ ഫേസ്ബുക്ക് തടയുന്നത്.

Advertisement