എഡിറ്റര്‍
എഡിറ്റര്‍
പകര്‍ച്ചവ്യാധി പോലെ ഫേസ്ബുക്കും ഇല്ലാതാകുമെന്ന് പഠനം
എഡിറ്റര്‍
Thursday 23rd January 2014 5:31pm

Facebook

പകര്‍ച്ച വ്യാധികള്‍ ഇല്ലാതാകുന്നത് പോലെ ഒരുനാള്‍ ഫേസ്ബുക്കും ഇല്ലാതാകുമെന്ന് പഠനം. യു.എസിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ടുള്ളത്.

പകര്‍ച്ച വ്യാധി പോലെ ഫേസ്ബുക്ക് പടരുമെന്നും തുടര്‍ന്ന് അനിവാര്യമായ അന്ത്യമുണ്ടാകുമെന്നുമാണ് പഠനത്തില്‍ പറയുന്നത്. പക്ഷേ, ഇതൊന്നും അത്ര പെട്ടെന്നുണ്ടാകില്ലെന്നും സാവധാനവും ക്രമേണയുമാണ് സംഭവിക്കുക എന്നും ഗവേഷകര്‍ പറയുന്നു.

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ മെക്കാനിക്കല്‍, എയറോസ്‌പേസ് ഗവേഷകരാണ് പഠനം നടത്തിയത്. ഇവര്‍ അവതരിപ്പിച്ച പ്രബന്ധം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

വെബ് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മൈ സ്‌പേസ് എന്ന സൈറ്റിന്റെ ഉയര്‍ച്ചയും തകര്‍ച്ചയും ആധാരമാക്കിയാണ് പഠനം  നടത്തിയത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റില്‍ വന്‍ മുന്നേറ്റം നടത്തിയ മൈ സ്‌പേസ് ഒടുവില്‍ തകരുകയായിരുന്നു.

പകര്‍ച്ച വ്യാധി കെട്ടടങ്ങുന്നതിന് മുമ്പ് കൂടുതല്‍ ജനങ്ങളില്‍ പടരും. അതേപോലെ ഫേസ്ബുക്ക് കൂടുതല്‍ ജനങ്ങളിലേക്ക് എത്തുമെങ്കിലും ഒടുവില്‍ തകരുമെന്നുമാണ് പഠനം പറയുന്നത്.

2012 മുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട്. ഈ വര്‍ഷം ഡിസംബറോടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 20 ശതമാനം കുറവുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.

Advertisement