എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്ക് സഹസ്ഥാപകന്റെ ഷെയറുകള്‍ വിറ്റഴിക്കുന്നു
എഡിറ്റര്‍
Thursday 23rd August 2012 2:00pm

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സഹസ്ഥാപകന്‍ ഡസ്റ്റിന്‍ മോസ്‌ക്കോവിറ്റ്‌സ് ഷെയറുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ ഫേസ്ബുക്കിലെ 450,000 ഷെയറുകളാണ് 9 മില്യണ്‍ ഡോളറിന് ഡസ്റ്റിന്‍ വിറ്റത്.

Ads By Google

2004 ലാണ് റൂംമേറ്റായിരുന്ന ഡസ്റ്റിനൊപ്പം ചേര്‍ന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് സ്ഥാപിക്കുന്നത്. 2008 ല്‍ ഡസ്റ്റ് ഫേസ്ബുക്കില്‍ നിന്നും പിരിഞ്ഞ ഡസ്റ്റ് അസാന എന്ന വൈബ്‌സൈറ്റ് സ്ഥാപിക്കുകയായിരുന്നു.

അതേസമയം, ഡസ്റ്റിന് ഫേസ്ബുക്കില്‍ 133 മില്യണ്‍ ഷെയറുകള്‍ ഇനിയുമുണ്ടെന്നാണ് അറിയുന്നത്.

എന്നാല്‍, എന്താണ് ഷെയറുകള്‍ വിറ്റഴിക്കാന്‍ ഡസ്റ്റിനെ പ്രേരിപ്പിച്ചതെന്ന് വെളിപ്പെട്ടിട്ടില്ല.

Advertisement