എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഈമെയില്‍ അഡ്രസ്സ് മാറ്റുന്നു
എഡിറ്റര്‍
Tuesday 26th June 2012 3:16pm

കാലിഫോര്‍ണ്ണിയ : ഉപയോക്താക്കളെ അറിയിക്കാതെ ഫേസ്ബുക്ക് ഇ-മെയില്‍ അഡ്രസ്സ് ഫേസ്ബുക്ക് ഡോട്ട്‌കോമിലേക്ക് മാറ്റുന്നു.

ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ മാത്രമാണ് യൂസര്‍നെയിം മാറിയ വിവരം ഉപയോക്താക്കള്‍ അറിയുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ഫേസ്ബുക്ക് പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ ഫേസ്ബുക്ക് അഡ്രസ്സുകള്‍ അപ്‌ഡേറ്റ് ചെയ്യുമെന്ന സൂചന ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നു.

ഉപയോക്താവിന് ഏത് ഇ-മെയില്‍ ഐഡിയാണ് പ്രൊഫൈലില്‍ കാണേണ്ടതെന്ന് സ്വയം തീരുമാനിക്കാമെന്ന് ഫേസ്ബുക്ക് വാക്താവ് ജില്യന്‍ സ്റ്റിഫങ്കി അറിയിച്ചു. ഈ മെയില്‍ ഐഡി ഉപയോഗിച്ച് മറ്റ് ഇ-മെയില്‍ ഉപഭോക്താക്കളുമായും സംസാരിക്കാവുന്നതാണ്.

ഫേസ്ബുക്ക് മുമ്പ് ആരംഭിച്ച ടൈം ലൈനിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമനുസരിച്ചുള്ള പോസ്റ്റുകള്‍ കാണിക്കാനും ഹൈഡ് ചെയ്യാനുമുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയിരുന്നു. അതിന് ശേഷമാണ് ഫേസ്ബുക്കിന്റെ പുതിയ  അപ്‌ഡേഷന്‍.

Advertisement