എഡിറ്റര്‍
എഡിറ്റര്‍
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരി ഗൂഗിളില്‍ ജീവനക്കാരി
എഡിറ്റര്‍
Wednesday 1st August 2012 9:54am

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിന്റെ മുതലാളിയുടെ സഹോദരി സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിലെ ജോലിക്കാരി!

Ads By Google

ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരി അരീല്‍ സക്കര്‍ബര്‍ഗാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നത്. ഗൂഗിളിന്റെ ജൂനിയര്‍ പ്രൊഡക്ട് മാനേജറായാണ് അരീല്‍ നിയമിതയായിരിക്കുന്നത്.

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മൂന്ന് സഹോദരിമാരില്‍ ഒരാളാണ് അരീല്‍. സക്കര്‍ബര്‍ഗിന്റെ മറ്റൊരു സഹോദരിയും ഫേസ്ബുക്കിന്റെ മുന്‍ മാര്‍ക്കറ്റിങ് ഡയറക്ടറുമായ രാണ്ടി സക്കര്‍ബര്‍ഗാണ് രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ അരീലും ഫേസ്ബുക്ക് പ്രൊഫൈലിലൂടെ തന്റെ രാജി അറിയിച്ചിരുന്നു.

ഗൂഗിളും ഫേസ്ബുക്കും തമ്മിലുള്ള മത്സരം ഇനി കുടംബ വഴക്കാവുന്നതും അതും ഫേസ്ബുക്കിലൂടെയും ഗൂഗിളിലൂടെയും ലോകം അറിയുന്നതും അതിവിദൂരമല്ലാത്ത ഭാവിയില്‍ തന്നെ കാണാമെന്ന് പ്രതീക്ഷിക്കാം.

Advertisement