റിയാദ്: സൗദി അറേബ്യയില്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റായ ഫേയ്‌സ്ബുക്കിനു നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച മണിക്കൂറുകളോളം ഫേയ്‌സ്ബുക്കില്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.

ധാര്‍മിക മൂല്യങ്ങളുമായി ബന്ധപ്പെട്ട അപാകത മൂലമാണ് സൈറ്റില്‍ പ്രവേശനം തടഞ്ഞതെന്ന് സൗദി അറേബ്യന്‍ വാര്‍ത്താപ്രക്ഷേപണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 20കോടി സജീവ സന്ദര്‍ശകരാണ് ഫേസ്ബുക്കിനുള്ളത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മത്സരം നടത്തിയതിന്റെ പേരില്‍ ബംഗ്ലാദേശിലും പാക്കസ്ഥാനിലും ഫേയ്‌സ്ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.