ഹൂസ്റ്റണ്‍: ഓഹരി വിപണിയില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന്റെ ഓഹരികള്‍ ഒരു വര്‍ഷത്തേക്ക് വില്‍ക്കില്ലെന്ന് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ ഓഹരി വില ഇടിയുന്ന സാഹചര്യത്തില്‍ ഈ നീക്കത്തിലൂടെ കമ്പനിയിലുള്ള വിശ്വാസ്യത നേടിയെടുക്കുകയാണ് സക്കര്‍ബര്‍ഗിന്റെ ലക്ഷ്യം. 

Ads By Google

ഒരു വര്‍ഷത്തേയ്ക്ക് കമ്പനിയിലെ ജീവനക്കാരല്ലാത്ത ഡയറക്ടര്‍മാരും ഓഹരികള്‍ വിറ്റഴിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഫേസ്ബുക്കിന്റെ ഓഹരിവില രണ്ട് ശതമാനം ഉയര്‍ന്ന് 18.05 ഡോളറില്‍ എത്തി.

Subscribe Us:

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് സഹസ്ഥാപകനായ ഡസ്റ്റിന്‍ മോസ്‌ക്കോവിച്ചും കമ്പനി ബോര്‍ഡ് അംഗമായ പീറ്റര്‍ തിയലും ഓഹരികളുടെ ബഹുഭൂരിപക്ഷവും വിറ്റഴിച്ചത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഓഹരികള്‍ വില്‍ക്കാന്‍ ഉടനൊന്നും പദ്ധതിയില്ലെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്.

ചൊവ്വാഴ്ച ഫേസ്ബുക്കിന്റെ ഓഹരികള്‍ 1.8% താഴ്ന്ന് 17.71 ഡോളറിലെത്തിയിരുന്നു. ഇതാദ്യമായാണ് ഫേസ്ബുക്കിന്റെ ഓഹരി വില 18 ഡോളറില്‍ താഴ്ന്നത്.