എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ ആരാധിക്കുന്നത് ഫാന്റത്തെയും മാന്‍ഡ്രേക്കിനെയും: സൈ്പഡര്‍മാന്‍ താരം ഇര്‍ഫാന്‍ഖാന്‍ പറയുന്നു
എഡിറ്റര്‍
Thursday 28th June 2012 2:49am

ഫേസ് ടു ഫേസ്/ഇര്‍ഫാന്‍ഖാന്‍

ബോളിവുഡും കടന്ന് ഇര്‍ഫാന്‍ ഖാന്‍ ഹോളിവുഡിലെത്തിയിരിക്കുകയാണ്. ഹോളിവുഡിലെ വമ്പന്‍ റിലീസുകളിലൊന്നില്‍ ഇര്‍ഫാന്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. കുട്ടികളെ മുതിര്‍ന്നവരെയും ഒരുപോലെ ത്രസിപ്പിച്ച സ്‌പൈഡര്‍മാന്റ് പിന്തുടര്‍ച്ചയായ ദ അമാസിംഗ് സ്‌പൈഡര്‍മാന്‍.

ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് ഇര്‍ഫാന്‍ ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. സ്‌പൈഡര്‍മാനെയും ഹോളിവുഡ്  ഷൂട്ടിംഗ് അനുഭവങ്ങളെയും പറ്റി ഇര്‍ഫാന്‍ കാന്‍ സംസാരിക്കുന്നു.

ഹോളിവുഡിലെ ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞപ്പോള്‍ എന്ത് തോന്നി?

സിനിമാ ലോകത്തെ ഏറ്റവും വലിയ ഭാവനാസൃഷ്ടിയായ ഈ അമേരിക്കന്‍ കാല്‍പ്പനികകഥയുടെ  ഭാഗമാകാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവാനാണ്.

സംവിധായകനായ മാര്‍ക്ക് വെബിനും നടന്‍ ആന്‍ഡ്ര്യൂ ഗാര്‍ഫീല്‍ഡിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നു. ഗാര്‍ഫീല്‍ഡ് മികച്ച നടനാണ്. ഏറ്റവും നല്ല സ്‌പൈഡര്‍മാനും അദ്ദേഹം തന്നെയാണ്. ഒരു ആക്ഷന്‍ ചിത്രത്തിന്റെ രീതിയിലാണ് ഇതൊരുക്കിയതെങ്കിലും ഇതേ ഗണത്തില്‍പ്പെട്ട മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തിനൊരാത്മാവാണ്.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനും, ചിത്രീകരണവുമൊക്കെ ഒരു അനുഭവമായിരുന്നു. ഒരു നടനായാല്‍ ജീവിതത്തില്‍ ഒരുതവണയെങ്കിലും ഈ അനുഭവങ്ങളിലൂടെ നമ്മള്‍ കടന്നുപോകണം.

 

അടുത്ത പേജില്‍ തുടരുന്നു

Advertisement