എഡിറ്റര്‍
എഡിറ്റര്‍
ജയിലിലെ ഫോണ്‍വിളി: ആറ് പ്രതികളുടെ അറസ്റ്റിന് അനുമതി
എഡിറ്റര്‍
Thursday 16th January 2014 12:54pm

jail-photo-4

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതി ഉത്തരവ്

കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് അറസ്റ്റിന് അനുമതി നല്‍കി ഉത്തരവിട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജയിലെത്തി തന്നെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തു. തുടര്‍ന്ന് ഇക്കാര്യം കോടതിയെ അറിയിക്കുകയും കോടതിയില്‍ നിന്നും പ്രതികളെ ചോദ്യം ചെയ്യാനായി അനുമതി വാങ്ങുകയും ചെയ്യും.

ടി.പി വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അനുമതി നല്‍കേണ്ടത് മജിസ്‌ട്രേറ്റ് കോടതിയാണെന്ന് എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി അടക്കം ആറ് പേരെ അറസ്റ്റ് ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്. പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്യാനും ജയിലില്‍ ചോദ്യം ചെയ്യാനുമാണ് പോലീസ് അപേക്ഷിച്ചിരുന്നത്. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഒമ്പതോളം ഫോണുകള്‍ കണ്ടെത്തിയിരുന്നു.

ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ടി.പി വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി പോലീസ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജിയിലായിരുന്നു കോടതി വിധി.

Advertisement