എഡിറ്റര്‍
എഡിറ്റര്‍
10 ദിവസം യുദ്ധംതുടര്‍ന്നാല്‍ തീരാവുന്ന യുദ്ധോപകരണങ്ങളേ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ളൂവെന്ന് സി.എ.ജി റിപ്പോര്‍ട്ട്
എഡിറ്റര്‍
Saturday 22nd July 2017 8:11am

ന്യൂദല്‍ഹി: യുദ്ധത്തിനായി ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള 152 തരം യുദ്ധോപകരണങ്ങളില്‍ 61 എണ്ണം പത്തുദിവസത്തെ യുദ്ധംകൊണ്ട് തീരാവുന്നത്ര കുറവാണെന്ന് സി.എ.ജി. കഴിഞ്ഞദിവസം പാര്‍ലമെന്റിനു മുമ്പാകെ വെച്ച സി.എ.ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

31തരം യുദ്ധോപകരണങ്ങള്‍ മാത്രമേ 40ദിവസത്തെ യുദ്ധത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളൂ. ശേഷിക്കുന്നവയെല്ലാം അപകടകരമായ അളവില്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കുറഞ്ഞത് 20 ദിവസത്തെ യുദ്ധത്തിനുള്ള യുദ്ധോപകരതണങ്ങളെങ്കിലും ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുണ്ടാവണം. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സൈന്യത്തിനു ഉണ്ടാവേണ്ടത് 40 ദിവസത്തെ ശക്തമായ യുദ്ധത്തിനുവേണ്ടിയുള്ള യുദ്ധോപകരണങ്ങളാണ്.

എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള 152തരം യുദ്ധോപകരണങ്ങളില്‍ വെറും 31 മാത്രമേ 40ദിവസത്തെ ഉപയോഗത്തിനായുള്ളൂ. 12 തരം 30ദിവസത്തെ ഉപയോഗത്തിനും 26 തരം വെറും 20ദിവത്തെ ഉപയോഗത്തിനായുള്ളതും മാത്രമേയുള്ളൂ.


Don’t Miss: ആ കുലംകുത്തി കുലദ്രോഹിയാണ്; കരുതിയിരുന്നേ പറ്റൂ:മെഡിക്കല്‍ കോളജ് കോഴ റിപ്പോര്‍ട്ടു ചോര്‍ത്തിയവര്‍ക്കെതിരെ ജന്മഭൂമി


ആയുധങ്ങളുടെ കുറവ് ഇന്ത്യന്‍ സൈന്യത്തിന്റെ പരിശീലനത്തെയും വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധങ്ങള്‍ കുറവായതുകാരണം പരിശീലനങ്ങളില്‍ ആര്‍മി ഹെഡ്ക്വാട്ടേഴ്‌സ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement