സെമീറ എന്നൊരുത്തിയെ പ്രണയിച്ച് പനി പിടിച്ച കാലം.. അവള്‍ പറഞ്ഞു മതം മാറണമെന്ന്… ഞാന്‍ ഓക്കെ പറഞ്ഞു .. അപ്പോളവള്‍ പറയുകയാ അതിനു സുന്നത്ത് ചെയ്യണമെന്ന്…. അപ്പോള്‍ എനിക്ക് പേടിയായ്… ഞാന്‍ പറഞ്ഞു അത് വലിയ വേദനയാണ്.. സൂര്യന്‍ എഴുതുന്നു…

ഫാബിമരം FABI BASHEER


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

Subscribe Us:

ശിശുസഹജഭാവത്തില്‍ ഓരോന്ന്! പറഞ്ഞും കേട്ടും ഇടക്ക് പൊട്ടിച്ചിരിച്ചും കൈകള്‍ കൂട്ടിയടിച്ചും ഉമ്മ ആഹ്ലാദിച്ചു…. ഞങ്ങളെ ആഹ്ലാദിപ്പിച്ചു..

ഇടക്ക് സുഹൈലിനോട് പറഞ്ഞു, ഇവനെ നമുക്ക് നമ്മുടെ കൂടെ കൂട്ടണം. ‘ ഉമ്മാ, കുറെ വര്‍ഷം മുന്നെയായിരുന്നെങ്കില്‍ ഞാന്‍ തയ്യാറായിരുന്നു.

Ads By Google

സെമീറ എന്നൊരുത്തിയെ പ്രണയിച്ച് പനി പിടിച്ച കാലം.. അവള്‍ പറഞ്ഞു മതം മാറണമെന്ന്… ഞാന്‍ ഓക്കെ പറഞ്ഞു ..

അപ്പോളവള്‍ പറയുകയാ അതിനു സുന്നത്ത് ചെയ്യണമെന്ന്…. അപ്പോള്‍ എനിക്ക് പേടിയായ്… ഞാന്‍ പറഞ്ഞു അത് വലിയ വേദനയാണ്..

അത് സമ്മതിക്കാന്‍ പറ്റൂലാന്ന്..’

ഉമ്മ ഗൗരവത്തിലായ്.. ഇവനെ ഓള്‍ക്ക് ഇഷ്ടമുണ്ടാവില്ല. അല്ലായിരുന്നെങ്കില്‍ ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാവൂന്ന്! പറഞ്ഞ് കാര്യം സാധിക്കേണ്ടായിരുന്നോ..?

ഈ വികസനം, വികസനം എന്ന് നിങ്ങള്‍ പറയുന്നത് ഉമ്മക്ക് മനസ്സിലാകുന്നില്ല മക്കളെ

ചിരി എങ്ങിനെയാണ് ചുണ്ടുകള്‍ക്കും നാവുകള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നതെന്ന പ്രകടനമായിരുന്നു പിന്നെ നടന്നത്. ഇത്ര കാലം മനസ്സില്‍ കൊണ്ടുനടന്ന ലൊട്ടുലൊടുക്ക് പ്രണയത്തിന്റെ മനസ്സാണ് ഉമ്മ ഒറ്റക്കുത്തിന് പൊട്ടിച്ചത്. ഞാന്‍ കെറുവിച്ച് ചിരിച്ചു. ഉമ്മ എന്നെ നോക്കിയും ചിരിച്ചു .

വിഷയം മാറ്റാനായ് ഞാന്‍ ചോദിച്ചു,…. ഉമ്മക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് ആരാണ് ?

‘വി.എസ്സ്. നല്ല ആളാണ് ‘

‘അതെയോ!’സുഹൈലിനു സംശയം..

‘ഇന്നത്തെ കാലത്ത് ഇത്തരം ആള്‍ക്കാര്‍ വേണം. ആരെങ്കിലുമൊക്കെ ചോദ്യങ്ങള്‍ ചോദിക്കാന്‍ വേണ്ടേ ?’

ഉമ്മ ഞങ്ങളെ നോക്കിയപ്പോള്‍ സുഹൈല്‍ വീണ്ടും കുശുമ്പിട്ടു. ‘വി.എസ് വികസനവിരോധി ആണെന്നാണല്ലോ പറയുന്നത് ‘

‘ഈ വികസനം, വികസനം എന്ന് നിങ്ങള്‍ പറയുന്നത് ഉമ്മക്ക് മനസ്സിലാകുന്നില്ല മക്കളെ……….നമ്മക്ക് അത്രയൊന്നും വിവരമില്ല…

വികസനം എന്നതിനെ നിര്‍വചിക്കാന്‍ കഴിയാതെ സുഹൈല്‍ മനേഷിനെ നോക്കി.. നിനക്കതു തന്നെ വരണമെന്ന മട്ടില്‍ മനേഷ് മാങ്കോസ്റ്റീന്‍ മരത്തിലേക്ക് നോക്കി. മരത്തിന്റെ ഇടതുവശത്തെ ചില്ലകളെല്ലാം മുറിച്ചു മാറ്റിയിരിക്കുന്നു. മരത്തിനു അവിടേക്ക് ഒരു ചായ്‌വ്.

ഇപ്പോള്‍ വേര് വലിച്ചെടുക്കുന്ന ഭക്ഷണം മുഴുവന്‍ വലതു വശത്തെ ഇലകള്‍ തിന്നു തിന്നു ഭാരം കൂടിയിരിക്കുന്നുവെന്ന് വിചാരിച്ച് താരിഖ് ചിരിക്കുന്നു.

എന്നിട്ടും അതില്‍ ഒരേ ഒരു പഴം മാത്രം !! ദാര്‍ശനികമായ ആ ചിരിയെ കൂടുതല്‍ പൊലിപ്പിക്കാന്‍ സുഹൈലും ഒപ്പം കൂടിയപ്പോള്‍ ഉമ്മയുടെ കമന്റ്

‘നിയ്യ് എന്തിനാണിങ്ങനെ എപ്പോഴും ചിരിക്കുന്നത്. നിന്റെ പല്ലിനും ഭംഗിയുണ്ടെന്നു കാണിക്കാനാണോ ?’

‘ഉമ്മയുടെ പല്ലുകള്‍ക്കും നല്ല ഭംഗിയുണ്ടല്ലോ ?’

‘ഹാ , എന്റെ പല്ലുകളെല്ലാം കട്ടപ്പല്ലുകളാ ….’

‘ഉമ്മാ കട്ടപ്പല്ലുകള്‍ക്കാ ഭംഗി …’ സംവൃതാ സുനിലിന്റെ പല്ലുകള്‍ കട്ടപ്പല്ലല്ലേ….. മഞ്ജു വാര്യരുടെ പല്ലുകളും കട്ടപ്പല്ലാ……’

‘ഇങ്ങനെ കൊന്തമ്പല്ല്..’ ഉമ്മ കൈവിരല്‍ ചുണ്ടോട് ചേര്‍ത്ത് കാണിച്ചു. പിന്നെ അതീവ ഇഷ്ടത്തോടെ പറഞ്ഞു

അടുത്ത പേജില്‍ തുടരുന്നു