ഓള്‍ഡ് ട്രാഫോര്‍ഡ്: എഫ്.എ കപ്പിലെ ആവേശകരമായ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-0ന് കരുത്തരായ ആഴ്‌സനലിനെ തകര്‍ത്തു. വിജയത്തോടെ ചുവന്ന കുപ്പായക്കാര്‍ എഫ്.എ കപ്പിന്റെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.

28 ാം മിനുറ്റില്‍ ഫാബിയോ ഡ സില്‍വെയാണ് യുണൈറ്റഡിനായി ആദ്യഗോള്‍ നേടിയത്. റൂണിയുടെ പാസില്‍ നിന്നുള്ള മികച്ച ഗോളായിരുന്നു ഇത്. തുടര്‍ന്ന് മികച്ച ഫോമിലുള്ള റൂണിയുടെ ഊഴമായിരുന്നു. രണ്ടാം പകുതിയിലായിരുന്നു റൂണി ടീമിന്റെ രണ്ടാംഗോള്‍ നേടിയത്.

ഗോള്‍ നേടാന്‍ മികച്ച അവസരങ്ങളുണ്ടായെങ്കിലും മുതലാക്കാന്‍ ആഴ്‌സനലിന് കഴിഞ്ഞില്ല. എഫ്.എ കപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബോള്‍ട്ടണ്‍ 3-2ന് ബ്രിമിംഗ്ഹാമിനെ തോല്‍പ്പിച്ചു.