തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ എഫ്. ലോറന്‍സ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായേക്കും. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി. അന്തിമ തീരുമാനം ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഉണ്ടാവും.

സി.പി.ഐ.എം അംഗമല്ലാത്ത ലോറന്‍സ് ഇപ്പോള്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. എല്‍.ഡി.എഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് ലോറന്‍സ് മത്സരിച്ച് ജയിച്ചത്. നേരത്തെ കേരള കോണ്‍ഗ്രസ് ജേക്കബ് യുവജന വിഭാഗം നേതാവായിരുന്നു ലോറന്‍സ്. പിന്നീട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കാരാട് ജംഗ്ഷന്‍ ഡിവിഷനില്‍ നിന്ന് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു.

നേരത്തെ നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് സ്ഥാനാര്‍ത്ഥിയാകാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പരിഗണിച്ചിരുന്ന പേരായിരുന്നു എഫ്. ലോറന്‍സിന്റെത്. സി.എസ്.ഐ സഭാ അംഗമായ ലോറന്‍സ് നാടാര്‍ വിഭാഗത്തില്‍പ്പെട്ടയാളാണ്. നാടാര്‍ വിഭാഗത്തിന്റെയും സി.എസ്.ഐയുടെയും പിന്തുണ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോറന്‍സിനെ നിര്‍ദേശിച്ചതെന്നാണ് സൂചന. കാരക്കോണം മെഡിക്കല്‍ മിഷന്‍ ബോര്‍ഡ് അംഗമാണ്.

Malayalam News

Kerala News in English