തൃശൂര്‍: ഇത്തവണത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ആറ്റൂര്‍ രവി വര്‍മയ്ക്ക്. ഒന്നരലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

കേരളസര്‍ക്കാറിന്റെ ഉന്നതമായ സാഹിത്യപുരസ്‌കരാമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.

Ads By Google

1930 ഡിസംബര്‍ 27ന് തൃശൂര്‍ ജില്ലയില്‍ തലപ്പിളളി താലൂക്കിലെ ആറ്റൂര്‍ ഗ്രാമത്തിലാണ് ആറ്റൂര്‍ രവിവര്‍മ ജനിച്ചത്. ചെറുതുരുത്തി, ചേലക്കര, ഷൊര്‍ണൂര്‍, ചാലക്കുടി എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം നടന്നു.

പിന്നീട് കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ ഉപരിപഠനം ചെയ്തു.

കവിത, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍ എന്നിവയാണ്  കൃതികള്‍.

ജേ. ജേ. ചില കുറിപ്പുകള്‍, ഒരു പുളിമരത്തിന്റെ കഥ (നോവലുകള്‍); തമിള്‍ പുതുകവിതകള്‍ എന്നീ വിവര്‍ത്തനങ്ങളും നിര്‍വഹിച്ചിട്ടുണ്ട്.

ശ്രീദേവിയാണ് ഭാര്യ. മക്കള്‍: റീത, ഡോ. നൗഷാദ്, ഡോ. പ്രവീണ്‍.