പത്തനംതിട്ട: ഏഴിക്കോട് ശശി നമ്പൂതിരിയെ ശബരിമല പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. തൃശൂര്‍ ചെറുതുരുത്തി സ്വദേശിയാണ്. വള്ളിക്കുന്നം ധനജ്ഞയന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി.

തിങ്കളാഴ്ച്ച സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. ശബരിമലയിലേക്ക് പത്തും മാളികപ്പുറത്തേക്ക് ഏഴും പേരുടെ പട്ടികയാണ് ലഭിച്ചിരുന്നത്. നവംബര്‍ 17 മുതലാണ് മണ്ഡലകാലം തുടങ്ങുന്നത്.