ഇതിനോടകം തന്നെ തമിഴകത്ത് വലിയ വാര്‍ത്തയായി മാറിയ ഏഴാം അറിവ് ദീപാവലിക്ക് എത്തും. സൂപ്പര്‍താരം സൂര്യയാണ് ചിത്രത്തില്‍ നായകന്‍. ഒരു സന്യാസിയെയും ശാസ്ത്രജ്ഞനെയും ഒരു സര്‍ക്കസ് കലാകാരനെയുമാണ് സൂര്യ അവതരിപ്പിക്കുന്നത്. കമലഹാസന്റെ മകള്‍ ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

സെവന്‍ത്ത് സീന്‍ എന്ന പേരിലാണ് തെലുങ്കില്‍ ഈ ചിത്രം ഒരുങ്ങുന്നു. സൂര്യയെ നായകനാക്കി ഈ ചിത്രം ബോളിവുഡില്‍ എത്തിക്കാനുള്ള പദ്ധതികളും നടന്നു വരുന്നു. തമിഴ്‌നാട്ടില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്.

ആയിരം നര്‍ത്തകരെ അണിനിരത്തിയുള്ള ഒരു ഗാനരംഗം ഏഴാം അറിവിന്റെ ഹൈലൈറ്റാണ്. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ രവി കെ. ചന്ദ്രനാണ് ഛായാഗ്രഹണം.