ന്യൂദല്‍ഹി: ഈജിപ്തില്‍ നിന്നുള്ള രണ്ടാമത്തെ ഇന്ത്യന്‍ സംഘം ഇന്ന് മുംബൈയിലെത്തി. കാരിയോയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് 219 അംഗ ഇന്ത്യന്‍ സംഘം എത്തിയത്. ഈജിപ്തില്‍ ഒരാഴ്ചയായി തുടരുന്ന ജനരോഷത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈജിപ്തിലെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് വരുന്നത്.

വളരെ ഭീകരമായ അനുഭവമാണ് ഈജിപ്തിലേതെന്ന് തിരിച്ചെത്തിയ യാത്രക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടാതെ ഇവരില്‍ നിന്നും ടിക്കറ്റിനായി ഏകദേശം 1000$ ഡോളര്‍ വാങ്ങി എന്നും ഇവര്‍ പരാതിപ്പെട്ടു.

ഈജിപ്തില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്നലെ എത്തിയിരുന്നു. 329അംഗ സംഘമാണ് ഇന്നലെ എത്തിയത്. ഇന്ത്യയിലെത്തിയവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.