കെയ്‌റോ: ‘മുബാറക്ക് പുറത്തുപോകൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനം ഇന്നലെ ഈജിപ്ത് പാര്‍ലമെന്റിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചു. സൈനികര്‍ അവരെ തടഞ്ഞതിനെ തുടര്‍ന്ന് ഭരണകക്ഷി എം.പിമാരെ കടത്തിവിടല്ലെന്നും പ്രഖ്യാപിച്ച് അവര്‍ പാര്‍ലമെന്റിലേക്കുള്ള വഴി ഉപരോധിച്ചു. മുബാറക്കിനെതിരെയുള്ള ജനരോഷം ഫലം കാണാതത്തിനെ തുടര്‍ന്ന് കുപിതരായ ജനങ്ങളാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്.

മുബാറക്ക് ഭരണകൂടം വീഴുന്നതുവരെ പാര്‍ലമെന്റ് അടച്ചിരിക്കുന്നു എന്ന് എഴുതിയ പോസ്റ്ററും പ്രക്ഷോഭകാരുടെ കൈവശമുണ്ടായിരുന്നു.

മുബാറക്കിനെതിരെ ഇന്റെര്‍നെറ്റിലൂടെ പ്രചാരണത്തിനു നേതൃത്വം കൊടുത്തതിനു ജയിലിലായിരുന്ന ഗൂഗിള്‍ ജീവനക്കാരന്‍ വയെല്‍ ഗൊനിം സമരക്കാരോടൊപ്പം റാലിയില്‍ പങ്കെടുത്തതു സമരത്തിനു കൂടുതല്‍ ആവേശം നല്‍കി.

മുബാറക്ക് രാജിവയ്ക്കണമെന്നും ഈജിപ്തില്‍ ജനാധിപത്യ രീതി പരിഷ്‌കരിക്കണമെന്നും ഈജിപ്ത് വൈസ് പ്രസിഡന്റിനോട് യു.എസ്.വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു.