എഡിറ്റര്‍
എഡിറ്റര്‍
കണ്‍ചലനം കൊണ്ട് ഇ-ബുക്കിനെ വരെ നിയന്ത്രിക്കാം
എഡിറ്റര്‍
Friday 26th October 2012 4:12pm

കൊണ്ടിനി ഇ-ബുക്കിന്റെ പേജ് തുറക്കാനും ഗെയിം കളിക്കാനും സാധിക്കും. ഡാനിഷ് കമ്പനിയാണ് കണ്ണുകളുടെ ചലനം കൊണ്ട് പ്രവര്‍ത്തിക്കാവുന്ന ഫോണുകളും ടാബ്‌ലറ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഡാനിഷിലെ ഐ ട്രൈബ് എന്ന കമ്പനിയാണ് സ്വപ്നസമാനമായ ഈ സോഫ്റ്റ്‌വെയറിന്റെ നിര്‍മ്മാതാക്കള്‍. ഇതിനായുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് അധികൃതര്‍.

Ads By Google

കണ്ണില്‍ നിന്നും പ്രതിഫലിച്ച് വരുന്ന ഇന്‍ഫ്രാറെഡ് ലൈറ്റ് ഫോണിന്റെ ക്യാമറയില്‍ ശേഖരിക്കുകയും ഇതില്‍ നിന്നുമായിരിക്കും സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം നടക്കുക. പേജുകള്‍ സ്‌ക്രോള്‍ ചെയ്യാനും ക്ലിക്ക് ചെയ്യാനുമൊക്കെ കണ്ണു കൊണ്ട് സാധിക്കും.

ഇ-ബുക്ക് വായിക്കുമ്പോള്‍ അവസാന പേജിലേക്ക് പോകുന്നതിന് കണ്ണൊന്ന് താഴേക്ക് ചലിപ്പിച്ചാല്‍ മതി.  അടുത്ത വര്‍ഷം മുതല്‍ ഈ ടെക്‌നോളജി സൗജന്യമായി മറ്റ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കുമെന്നും ഇവര്‍ അറിയിച്ചു. ആപ്പിള്‍ ,ഗൂഗിള്‍, സാംസങ് തുടങ്ങി വന്‍കിട കമ്പനികളില്‍ നിന്നും ലൈസന്‍സ് ഫീസില്‍ ലാഭം നേടാനാണ് ഐ ട്രൈബിന്റെ ലക്ഷ്യം.

എന്നാല്‍ മൊബൈല്‍ ഫോണുകളിലുള്ള ക്യാമറക്ക് പുറമെ സോഫ്റ്റ്‌വെയറുമായി ഒത്തുപോകുന്ന ഇന്‍ഫ്രാറെഡ് ക്യാമറയും ഈ ടെക്‌നോളജിക്ക് ആവശ്യമാണെന്നുള്ളതാണ് വലിയൊരു പോരായ്മ.

ആല്‍സ്ട്രപ് ജൊഹാന്‍സനാണ് കമ്പനിയുടെ ഡയറക്ടര്‍. സോഫ്റ്റ് വെയര്‍ നിര്‍മ്മാണത്തിന്റെ അടുത്തഘട്ടത്തില്‍ ഇത് നികത്താനാകുമെന്നും ജൊഹാന്‍സണ്‍ പറഞ്ഞു.  നാല് പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം മുമ്പ് സ്ഥാപിച്ച കമ്പനിയാണ് ഐ ട്രൈബ്.

Advertisement