വിജയവാഡ: വിപുലീകൃത കേന്ദ്രകമ്മറ്റിയില്‍ രാഷ്ട്രീയപ്രമേയത്തിന് ഭേദഗതികളോടെ അംഗീകാരം നല്‍കി. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്ന് രേഖപ്പെടുത്തുന്ന കരട്് പ്രമേയം ഏകകണ്ഠമായാണ് കേന്ദ്രകമ്മറ്റി അംഗീകരിച്ചത്. പ്രമേയത്തില്‍ 29 ഭേദഗതികള്‍ അംഗീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയ അടവുനയം സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടും കമ്മറ്റി അംഗീകരിച്ചിട്ടുണ്ട്. ബംഗാളില്‍ പാര്‍ട്ടിയുടെ അടവുനയത്തില്‍ മാറ്റംവരുത്തണമെന്ന രാഷട്രീയപ്രമേയം സൂചിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് തൃണമൂലാണ് മുഖ്യശത്രുവെന്നും അതിനനുസരിച്ച് നയം രൂപീകരിക്കണമെന്നും കരട് പ്രമേയത്തില്‍ പറയുന്നുണ്ട്.

കേരളത്തില്‍ ക്രൈസ്തവസഭ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ ശക്തമായി വിമര്‍ശിച്ച് സി പി ഐ എം നേതാവ് സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് വര്‍ഗ്ഗീയ-മത സംഘടനകള്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചിരുന്നു.