ന്യൂദല്‍ഹി: ജൂലൈയില്‍ രാജ്യത്തെ കയറ്റുമതിയില്‍ വന്‍ വര്‍ധമനവുണ്ടായി. 2010 ജൂലൈയിലെ വരുമാനത്തെക്കാള്‍ 81.79 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നത്. ജൂലൈയില്‍ കയറ്റുമതിയിലൂടെ ഇന്ത്യ 1,32,730 കോടിയോളം രൂപയുടെ വരുമാനമാണ് നേടിയത്.

രാജ്യത്തിന്റെ ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. ജൂലൈയില്‍ 1,83,010 കോടി രൂപക്കുള്ള ഇറക്കുമതിയാണ് നടന്നത്. ഇത് 2010 ജൂലൈയിലെ വരുമാനത്തെക്കാള്‍ 51.5 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഇന്ത്യയുടെ പ്രധാന വിപണികളായ അമേരിക്കയും യൂറോപ്പും സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുമ്പോഴും കയറ്റുമതി രംഗത്ത് കൈവരിക്കാനായ നേട്ടം ശ്രദ്ധേയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എഞ്ചിനീയറിംഗ്, പെട്രോളിയം ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, രത്‌നങ്ങള്‍ എന്നിവയാണ് ഏറെ വരുമാനമുണ്ടാക്കിയ കയറ്റുമതി ഇനങ്ങള്‍.