Categories

ബഹ്‌­റൈന്‍ വി­മാ­ന­ത്താ­വ­ള­ത്തില്‍ സ്‌­ഫോ­ട­ക ഉ­പ­ക­ര­ണ­ങ്ങള്‍ പി­ടി­കൂ­ടി

bahrai-flightമനാമ: ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവ­ള­ത്തില്‍ സ്‌­ഫോ­ട­ക വ­സ്­തു ക­ണ്ടെ­ത്തി­യെ­ന്ന പ്ര­സ്­താ­വ­ന ആ­ഭ്യ­ന്ത­ര­മ­ന്ത്രാല­യം തി­രുത്തി. ക­ണ്ടെ­ത്തിയ­ത് സ്‌­ഫോ­ട­ക വ­സ്­തു­വ­ല്ലെന്നും ബോം­ബ് ഉ­ണ്ടാ­ക്കാന്‍ ഉ­പ­യോ­ഗി­ക്കു­ന്ന ഉ­പ­ക­ര­ണ­ങ്ങ­ളാ­ണെന്നും ആ­ഭ്യ­ന്ത­ര­മ­ന്ത്രാല­യം വ്യ­ക്ത­മാ­ക്കി.

ബു­ധ­നാഴ്ച ബ്രിട്ടനില്‍ നിന്നെത്തിയ പാഴ്‌­സ­ലി­ലാണ് സ്‌ഫോടക വസ്തുക്കള്‍ ക­ണ്ടെ­ത്തി­യത്. തലസ്ഥാനമായ മനാമയില്‍ നിന്ന് ഏഴു കിലോ മീറ്റര്‍ വടക്കു കിഴക്ക് സ്ഥിതി ചെയ്യുന്ന മുഹറഖ് വിമാനത്താവളത്തിലാണ് പാഴ്‌സലില്‍ സം­ശ­യ­ക­രമാ­യ വ­സ്­തു­ക്കള്‍ ക­ണ്ടത്. ബ്രിട്ടനില്‍ നിന്നു ദുബൈയ് വഴി അയച്ച പാ­ഴ്‌­സ­ലാ­ണി­ത്.

അതേസമയം, പഴ്‌സല്‍ കൈവശം വച്ച യാത്രക്കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഏതു വിമാനത്തിലാണ് ഇയാള്‍ വന്നതെന്നും വെളിപ്പെടുത്തിയിട്ടില്ല. ഡിസംബര്‍ നാലിന് മനാമയിലെ ബ്രിട്ടീഷ് എംബസിക്കു സമീപം മിനിബസില്‍ സ്‌ഫോടനം ഉണ്ടായിരുന്നു.

Malayalam news, Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.