ശ്രീനഗര്‍: മൗസുമ പ്രദേശത്തെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മതനേതാവ് കൊല്ലപ്പെട്ടു. ജമാഅത്ത് ഇ അഹ്‌ലി ഹദാസ് നേതാവ് മൗലവി ഷൗക്കത്ത് അഹമ്മദ് ഷായാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

പള്ളിക്കുപുറത്ത് സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ അഹമ്മദ് ഷായെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ മുനീര്‍ അഹമ്മദ് മിര്‍ എന്ന യുവാവ് ആശുപത്രിയല്‍ ചികിത്സയിലാണ്.

സ്‌ഫോടനത്തിന് ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനാസമയം ലക്ഷ്മിട്ടാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് പറയുന്നു. ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്കുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അഹമ്മദ് ഷായ്ക്കുനേരെ ഇതിനുമുമ്പും ആക്രമണങ്ങളുണ്ടായിരുന്നു.