Administrator
Administrator
പാക് സര്‍വ്വകലാശാലയില്‍ സ്‌ഫോടനം; അഞ്ച് മരണം
Administrator
Tuesday 20th October 2009 5:34pm

islamabad-blast
ഇസ്‌ലാമാബാദ്: രാജ്യാന്തര ഇസ്‌ലാമിക് സര്‍വകലാശാല കാമ്പസിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പെണ്‍കുട്ടികളുടെ കന്റീനിലും ആണ്‍കുട്ടികളുടെ ഹോസ്റ്റലിലും ആണ് സ്‌ഫോടനം ഉണ്ടായത്. മിനിറ്റുകളുടെ ഇടവേളയിലാണ് രണ്ടു സ്‌ഫോടനവും നടന്നതെന്നു പൊലീസ് അറിയിച്ചു. ഷെരിയാ ബ്ലോക്കില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. രണ്ടു സ്‌ഫോടനങ്ങളിലും പരിക്കേറ്റവരില്‍ 13 പേരുടെ നില ഗുരുതരമാണ്. തീവ്രവാദി ആക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിരിക്കെയാണ് സ്‌ഫോടനമുണ്ടായത്.

കാന്റീനിലേക്കുള്ള സാധനസാമഗ്രികളുമായെത്തിയതാണെന്ന വ്യാജേനയാണ് ചാവേര്‍ കാമ്പസില്‍ കടന്നുകൂടിയത്. കന്റീനു സമീപം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞോപ്പോള്‍ സ്‌ഫോടനം നടത്തുകയായിരുന്നു. അധികം വൈകാതെ തന്നെ അടുത്ത സ്‌ഫോടനവുമുണ്ടായി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് ഇസ്‌ലാമാബാദിലെ ഇസ്‌ലാമിക സര്‍വകലാശാല.

ദക്ഷിണ വസീരിസ്ഥാനില്‍ താലിബാനെതിരെ പാക്ക് സൈന്യം ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ഇതാദ്യമായാണ് പാക്കിസ്ഥാനില്‍ ഒരു ഇസ്‌ലാമിക സ്ഥാപനത്തെ ലക്ഷ്യമാക്കി സ്‌ഫോടനം ഉണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേര്‍ ആക്രമണമാണോ എന്നതും വ്യക്തമല്ല.

ഒ­ക്ടോ­ബര്‍ 21 2009 10.45 IST

Advertisement