മെല്‍ബണ്‍: സിഡ്‌നിയിലെ ഇന്ത്യന്‍ റസ്‌റ്റോന്റില്‍ സ്‌ഫോടനം. സ്‌ഫോടനത്തെത്തുടര്‍ന്ന് റസ്‌റ്റോറന്റില്‍ അഗ്നിബാധയുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പുക പടലത്തെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയെത്തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ബോംബ് സ്‌ഫോടനം പോലുള്ള ശക്തമായ ശബ്ദം റസ്‌റ്റോറന്റിനുള്ളില്‍ നിന്ന് കേട്ടതായി അടുത്തുള്ള വ്യാപാരി വ്യക്തമാക്കി. സ്‌ഫോടനത്തെ തുടര്‍ന്ന് ആളുകള്‍ ജനല്‍ വഴി പുറത്തേക്ക് ചാടുന്നത് കണ്ടതായും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.

സ്‌ഫോടനത്തിന് പിന്നില്‍ രണ്ട് പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ക്കായി തിരത്തില്‍ നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.