ലഹോര്‍: പക്പട്ടാനിലെ ബാബ ഫരീദ് ആരാധനാലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബൈക്കിലെത്തിയ രണ്ടുപോരാണ് സ്‌ഫോടനം നടത്തിയതെന്ന് ആരാധനാലയത്തിലുള്ളവര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ 10 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ലഹോറില്‍ നിന്നും 190 കി.മീ അകലെയാണ് പക്പട്ടാന്‍. ഒരുസംഘടനയും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സൂഫി വിഭാഗക്കാരെ ലക്ഷ്യംവച്ച് പ്രദേശത്ത് കുറേകാലമായി അക്രമം നടക്കുന്നുണ്ട്്. ജൂലൈയില്‍ ദത്ത ദര്‍ബാറില്‍ നടന്ന സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു.