എഡിറ്റര്‍
എഡിറ്റര്‍
മെക്‌സിക്കേയിലെ എണ്ണക്കമ്പനിയില്‍ സ്‌ഫോടനം: 14 മരണം
എഡിറ്റര്‍
Friday 1st February 2013 9:54am

മെക്‌സിക്കോ: മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 80 പേര്‍ക്ക് പരിക്കേറ്റു.

Ads By Google

മെക്‌സിക്കോ സിറ്റിയിലെ 52 നിലയുള്ള പെമെക്‌സ് ടവറിലാണ് സ്‌ഫോടനമുണ്ടായത്. 13 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ച ശേഷവുമാണ് മരിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഏതാനും പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചുവരികയാണ്.

മെക്‌സിക്കോ സിറ്റിയിലെ തിരക്കേറിയ വാണിജ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 54 നില കെട്ടിടമായ പെമെക്‌സ് എക്‌സിക്യൂട്ടീവ് ടവറില്‍ നൂറു കണക്കിനു ജീവനക്കാരാണ് ഉണ്ടായിരുന്നത്.

സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. സ്‌ഫോടനത്തേക്കുറിച്ച് ഔദ്യോഗിക പ്രതികരണവും ലഭ്യമായിട്ടില്ല. കെട്ടിടത്തിന് സമീപത്തേക്കുള്ള റോഡുകള്‍ അടച്ചിരിക്കയാണ്.

ഉന്നതതല പൊലീസ് സംഘവും നഗര ഭരണാധികാരികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ വടക്കന്‍ മെക്‌സിക്കോയിലെ പെമെക്‌സ് വാതക പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Advertisement