എഡിറ്റര്‍
എഡിറ്റര്‍
ശബരിമലയില്‍ നിന്ന് കാലാവധി തീര്‍ന്ന പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
എഡിറ്റര്‍
Tuesday 19th November 2013 6:57am

sabarimala

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും സന്നിധാനത്ത് നിന്ന് പിടിച്ചെടുത്തു.

എക്‌സൈസ് വകുപ്പാണ് ശബരിമല ക്ഷേത്ര പരിസരത്തില്‍ റെയ്ഡ് നടത്തിയത്.

ഈ റെയ്ഡിലാണ് നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളും കാലാവധി കടന്ന കുപ്പി പാനീയങ്ങളും പിടിച്ചെടുത്തത്.

മണ്ഡല കാലത്തിന് തുടക്കമായതിനെ തുടര്‍ന്നാണ് സന്നിധാനത്ത് റെയ്ഡ് നടന്നത്.

റെയ്ഡില്‍ പിടിച്ചെടുത്ത കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ പുതിയ സ്റ്റോക്കിനൊപ്പമാണ് കച്ചവടക്കാര്‍ സൂക്ഷിച്ചിരുന്നത്.

പാണ്ഡിത്താവളം, ഭസ്മകുളം, മരക്കൂട്ടം എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. പിടിച്ചെടുത്ത ഉത്പന്നങ്ങളെല്ലാം എക്‌സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.

Advertisement